Newsskerala

തൃശൂര്‍ പൂരം വെടിക്കെട്ടപകടം: 14 മരണം, തിരിച്ചറിഞ്ഞത് മൂന്ന് പേരെ മാത്രം

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മുണ്ടത്തിക്കോട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. കുളത്തില്‍ നിന്നടക്കം മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മരിച്ചവരില്‍ മൂന്ന്  പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശി പാറക്കാട്ടില്‍ സുദര്‍ശന്‍ (54),  വടക്കാഞ്ചേരി കുണ്ടന്നൂര്‍ സ്വദേശി സുബിന്‍ (40), പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി വാസുദേവന്‍ (54) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
14 പേര്‍ക്കാണ് പരിക്കേറ്റത്. കരാറുകാരന്‍ മുണ്ടത്തിക്കോട് സതീഷിന് തൊണ്ണൂറു ശതമാനം പൊള്ളലേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. അഖില്‍, വിദ്യകുമാര്‍, രജീഷ്, സതീഷ്, സാജന്‍, ഹരി, ഭവാനി, സുന്ദരന്‍, ബാബു, സുഭദ്ര, അനിത, വിഷ്ണു, പ്രവീണ്‍ എന്നിവരാണ് പരിക്കേറ്റ് തൃശൂര്‍ മെഡി.കോളേജില്‍ ചികിത്സയിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *