Newsskerala

ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും

തിരുവനന്തപുരം: വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയും മന്ത്രിയാകും. അദ്ദേഹത്തിന് ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ ലഭിക്കുമെന്നാണ് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. 24 മണിക്കൂറിനിടെ രണ്ടു തവണയാണ് സതീശന്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല. സതീശന്‍ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *