തിരുവനന്തപുരം: യുഡിഎഫ് നിയമസഭയില്‍ മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാര്‍. പി കെ കുഞ്ഞാലികുട്ടി, കെ എം ഷാജി, എന്‍. ഷംസുദീന്‍, വിഇ അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ മന്ത്രിമാരാകും. ഉന്നതിധികാര സമിതിയിലാണ് തീരുമാനം. കാബിനറ്റ് പദവി ലഭിച്ചാല്‍ എംകെ മുനീര്‍ ഉന്നതസ്ഥാനത്തെത്തും. ഒഴിവാക്കിയതില്‍ പി കെ ബഷീറിന് അതൃപ്തി.
നേരത്തെ മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്ന പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്ന് പ്രമുഖ നേതാവ് കെ.എം ഷാജി അന്തിമ പട്ടികയില്‍ സാധ്യത കുറവായിരുന്നു. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും എത്തുന്ന സാഹചര്യത്തിലായിരുന്നു കാര്യങ്ങള്‍, എന്നാല്‍ അവസാന ഘട്ട ചര്‍ച്ചയില്‍ പി കെ ബഷിറിനെ ഒഴിവാക്കി ഷാജി പട്ടികയില്‍ ഇടമേ നേടി.
വടക്കന്‍ മലബാറില്‍ നിന്നും മധ്യകേരളത്തില്‍ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തില്‍ വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
















