തിരുവനന്തപുരം: സംസ്ഥാനത്ത്് യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിമാരെ ഇന്നു തന്നെ തീരുമാനിച്ചേക്കും. മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാരില്ല. നാല് മന്ത്രിമാരെ നല്‍കാനാണ് നീക്കം. ലീഗിന് അഞ്ച് മന്ത്രിമാര്‍ക്കുള്ള അര്‍ഹതയുണ്ടെങ്കിലും നാല് മന്ത്രിമാരില്‍ തൃപ്തിപ്പെടണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മന്ത്രിമാരെയും അവര്‍ക്കുള്ള വകുപ്പുകളെയും കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് തന്നെയുണ്ടാകും. മുന്നണിയിലെ പ്രധാന കക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഡിഎഫിലെ രണ്ടാം കക്ഷിയാണ് മുസ്ലീം ലീഗ്. അതേസമയം മുഖ്യമന്ത്രി ഉള്‍പ്പടെ 11 മന്ത്രിമാരും, സ്പീക്കറും, ഡെപ്പൂട്ടി സ്പീക്കറുമാകും കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയുള്ള സ്ഥാനങ്ങള്‍. തിങ്കളാഴ്ചയാണ് യുഡിഎഫിന്റെ പൂര്‍ണ്ണ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. വിഡി സതീശന് മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണ്ണര്‍ക്ക് കൈമാറും.
യുഡിഎഫ് മന്ത്രിമാരെ ഇന്ന് തീരുമാനിക്കും, പിഡബ്ല്യൂഡി അല്ലെങ്കില്‍ റവന്യു വേണമെന്ന് ജോസഫ് വിഭാഗം
















