കോട്ടയം: പൊതുപ്രവര്ത്തകന് ഡിജോ കാപ്പന്(68) അന്തരിച്ചു. അപകടത്തില്‍ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പന്, കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വമായിരുന്നു ഡിജോ കാപ്പന്. സജീവ രാഷ്ട്രീയത്തില്‍ നിന്നും വഴിമാറി ജനസേവനത്തിന് പ്രാധാന്യം നല്കിയ ഡിജോ കാപ്പന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. കെഎസ്സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സ്ഥാപിച്ച ഡിജോ കാപ്പന്, ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഉപഭോക്താക്കളുടെ അവകാശത്തിനായാണ് അദ്ദേഹം കൂടുതല്‍ പോരാടിയത്.
ഡിജോ കാപ്പന് അന്തരിച്ചു














