കൊച്ചി: കഴുത്തില്‍ ധരിച്ച മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടന് എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.
പുലിപ്പല്ല് പുലിവാലായി,വേടന് തിരിച്ചടി
















