Newsskerala

ഗ്ലോബൽ ഗോൾഡ് ഹബ് : തൃശൂരിന്റെ വികസന കുതിപ്പിൽ നാഴികക്കല്ലാവും : JMA

തൃശൂർ : വി. ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തൃശൂർ എറണാകുളം ജില്ലകളെ കേന്ദ്രീകരിച്ചുകൊണ്ട് ഗ്ലോബൽ ഗോൾഡ് ഹബ് ആരംഭിക്കുന്നതിനായിട്ട് 10 കോടി രൂപ അനുവദിച്ചതിനെ ജ്വല്ലറി മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (JMA) സ്വാഗതം ചെയ്യുന്നു. വർഷങ്ങളായി കേരളത്തിന്റെ ജ്വല്ലറി ഹബ് എന്നറിയപ്പെടുന്ന തൃശൂർ ജില്ലയിൽ പതിനായിരത്തിലധികം വരുന്ന സ്വർണ്ണാഭരണ നിർമ്മാതാക്കൾ, ചെറുകിട വ്യവസായം എന്ന രീതിയിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന ഈ മേഖല കൂടുതൽ ശക്തിയാർജിക്കാൻ ഇത് കാരണമാകും. ഇന്ത്യയിലെയും വിദേശത്തെയും സ്വർണാഭരണ വിൽപ്പനയിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ നിർമ്മിക്കുന്നതിൽ ഏറെ പ്രശസ്തിയാർജിച്ച തൃശൂർ ജില്ലയിലെ സ്വർണ്ണാഭരണ നിർമ്മാണത്തിൽ ലോകോത്തര നിലവാരമുള്ള മെഷിനറികൾ ഉപയോഗപെടുത്തി ഒരു കോമൺ ഫെസിലിറ്റി സെന്ററടക്കം തൃശൂരിൽ വരുമ്പോൾ  പുത്തൻ ട്രെൻഡുകളും ഡിസൈനുകളും രൂപപെടുത്തുന്നതിന് സഹായകമാക്കുന്നതാണ്. നിർമ്മാതാക്കൾക്ക് റീട്ടയിൽ വ്യാപാരികളുമായി നേരിട്ട് വിൽപന നടത്തുന്നതിനും സാധിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *