ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയില്ല. തുടര്‍ന്നാണ് ദൗത്യം അവസാനിപ്പിച്ചത്. രണ്ടാമത്തെ ഡോസ് മയക്കുവെടി കൊണ്ടില്ല. ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. തുടര്‍ന്ന് അല്‍പദൂരം ഓടിയ ആന പിന്നീട് നിന്നു. മയങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ആന മയങ്ങാതായതോടെയാണ് രണ്ടാമത്തെ വെടിവെച്ചത്. എന്നാല്‍ വെടി കൊള്ളാതായതോടെയും കാലാവസ്ഥ പ്രതികൂലമായതോടെയും ദൗത്യം ഇന്ന് ഉപേക്ഷിച്ചു. അതേസമയം, ദൗത്യത്തിനായി കുങ്കിയാനകള്‍ സിമന്റ് പാലത്തെ ബേസ് ക്യാമ്പില്‍ നിന്ന് ഓമനക്കുഴിയിലേക്ക് പുറപ്പെട്ടിരുന്നു. ആനയെ ഇന്ന് രാത്രി പൂര്‍ണമായി നിരീക്ഷിക്കുകയും പുലര്‍ച്ചെ നാലരയോടെ പുനരാരംഭിക്കുകയും ചെയ്യും.
സുരക്ഷിതമല്ലാത്ത സ്ഥലമായതിനാല്‍ നേരത്തെ മയക്കുവെടി വയ്ക്കാനായിരുന്നില്ല. അരമണിക്കൂറിനുള്ളില്‍ ആന മയങ്ങുമെന്നാണ് കരുതിയിരുന്നത്.







