Newsskerala

ധനരാജ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം പിഴയും

തളിപ്പറമ്പ്: കുന്നരു കാരന്താട്ടെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സി.വി. നരാജിനെ(40) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും. തളിപ്പറമ്പ്് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ഇന്നു രാവിലെ ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു(34), രണ്ടാം പ്രതി കക്കമ്പാറയിലെ എം. വിപിന്‍ (34), വിപിന്റെ സഹോദരനും മൂന്നാം പ്രതിയുമായ എം. വൈശാഖ് (31) എന്നിവരെയാണ് ശിക്ഷിച്ചത്.
447 വകുപ്പ് പ്രകാരം മൂന്ന് മാസം തടവും 341-ാം വകുപ്പു പ്രകാരം ഒരു മാസവും 506-ാം വകുപ്പു പ്രകാരം നാലുവര്‍ഷവും 302-ാം വകുപ്പു പ്രകാരം ജീവപര്യന്തവും അഞ്ച് ലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചത്.

മറ്റു ശിക്ഷകളെല്ലാം കൂടി അഞ്ച് വര്‍ഷവും നാലുമാസവും ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു. മൂവരില്‍നിന്നുമീടാക്കുന്ന 15 ലക്ഷം രൂപ പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം കൂടി തടവ് ശിക്ഷയനുഭവിക്കണം.

Leave a Comment

Your email address will not be published. Required fields are marked *