തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ച ചെയ്യാന്‍ ഉപസമിതി രൂപീകരിച്ചു. മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍ കണ്‍വീനറായാണ് ഉപസമിതി. മുഖ്യമന്ത്രി വി ഡി സതീശനാണ് യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അധ്യക്ഷന് പുറമേ അങ്കമാലി മുന്‍ എംഎല്‍എ പി.ജെ ജോയ്, ജെ ജയന്ത് എംഎല്‍എ എന്നിവരാണ് സമിതിയിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് മുന്‍ എം പി ജോയ് എബ്രഹാം, ആര്‍ എസ് പിയില്‍ നിന്ന് വിഷ്ണുമോഹന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, സിഎംപിയില്‍ നിന്നുന്നും സി എ അജീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.






