Newsskerala

നഗരത്തിലെ ക്ഷേത്രത്തിൽ മോഷണം മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി തൃശ്ശൂർ സിറ്റി പോലീസ്

തൃശൂർ : നഗരത്തിലെ ഇരട്ടച്ചിറ ക്ഷേത്രത്തിൽ നിന്നും വെള്ളിയാഭരണങ്ങളും ഓട്ടു പാത്രങ്ങളും മോഷണം ചെയ്ത പ്രതിയായ വെസ്റ്റ് ബംഗാൾ സ്വദേശിയായ ബച്ചുമൊണ്ടൽ (31) എന്നയാളെയാണ് മണിക്കൂറുകൾക്കുള്ളിൽ തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ടി. ആർ രാജേഷിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത് .
വെസ്റ്റ് ബംഗാൾ സ്വദേശിയും വാടാനപ്പള്ളി ഭാഗത്ത് വിവിധ ജോലി ചെയ്തു വരുന്ന ആളുമാണ് പ്രതി.

25.11.2026 ത പൂജാരിയായി ജോലി നോക്കുന്നയാൾ രാവിലെ ക്ഷേത്രം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുളള തൃശ്ശൂർ ഇരട്ടച്ചിറ മഹാദേവക്ഷേത്രത്തിൻ്റെ മുൻവശം വാതിലിന്റെ ചങ്ങലപൂട്ട് പൊളിച്ച് അതുവഴി അകത്ത് കടന്ന് ചുറ്റമ്പലത്തിനു പുറത്തുളള ക്യാഷ് കൗണ്ടർ തുറന്ന് അയ്യപ്പൻ കോവിലിലെ വിളക്കും ശ്രീ കോവിലിലെ ഭഗവാന് ചാർത്തിയിരുന്ന വെള്ളിയാഭരണങ്ങളായ ചന്ദ്രകലയും അരഞ്ഞാണവും
ചുറ്റമ്പലത്തിനുള്ളിലുണ്ടായിരുന്ന ഓട്ട് പാത്രങ്ങളും പൂജാ പാത്രങ്ങളുമാണ് മോഷണം പോയത്. ഇക്കാര്യത്തിന് തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് കേസ് റെജിസ്റ്റർ ചെയ്യുകയും ACP യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. ക്യാമറ കൺട്രോൾ റൂമിന്റെ സഹായത്താലുള്ള അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.തൃശ്ശൂർ ACP രാജേഷ് TRന്റെ നേതൃത്വത്തിലുള്ള പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ നന്ദകുമാർ, സബ് ഇൻസ്പെക്ടർമാരായ രോഹിത് , വരുൺ, സൂരജ് കരിപ്പായി (SB) , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, സൂരജ്, ജി നൂബ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, ജയപ്രകാശ് (ക്യാമറ കൺട്രോൾ)എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *