കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി(46) എന്നിവരാണ് മരിച്ചത്.
വീടിൻ്റെ അടുക്കളയിലാണ് രണ്ട് പേരും മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. രണ്ട് പേർക്കും വെട്ടേറ്റ നിലയിലാണ് അടുക്കളയിൽ രക്തം തളം കെട്ടിക്കിടക്കുന്ന നിലയിലാണ്. ഇന്നുച്ചയുടെയാണ് സംഭവം പുറത്തറിയുന്നത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നുണ്ട്.







