Newsskerala

വിശ്വസുന്ദരി പട്ടം ജെന്നിഫര്‍ ബാരെറ്റോയ്ക്ക്

പ്യൂര്‍ട്ടോ റിക്കോ: വിശ്വസുന്ദരി പട്ടം ജെന്നിഫര്‍ ബാരെറ്റോയ്ക്ക്. പ്യൂര്‍ട്ടോ റിക്കോ സ്വദേശിയാണ് ജെന്നിഫര്‍ ബാരെറ്റോ. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള മെലിസ നൂനെസ് അലെവാന്റെ ആണ് റണ്ണര്‍അപ്പ്. 2025-ല്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയ മെക്‌സിക്കോയുടെ ഫാത്തിമ ബോഷിന് പകരക്കാരിയായാണ് ബാരെട്രോ എത്തുന്നത്.ആഴ്ചകളോളം നീണ്ട മത്സരത്തില്‍ 116 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. വ്യക്തിഗത കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വിവിധ റൗണ്ടുകളും വ്യത്യസ്ത സംസ്‌കാരങ്ങളുടെ ആഘോഷവും മത്സരത്തിന്റെ ഭാഗമായി അരങ്ങേറി. ഒടുവില്‍ എല്ലാവരെയും പിന്തള്ളി കിരീടം ജെന്നിഫറിന്.
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 75-ാം വാര്‍ഷികം എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പുതിയൊരു കിരീടവും മിസ് യൂണിവേഴ്സ് സംഘടന അവതരിപ്പിച്ചു. ‘ദി റേഡിയന്‍സ് ഓഫ് എറ്റേണല്‍ ലെഗസി’ എന്നാണ് പുതിയ കിരീടത്തിന് നല്‍കിയിരിക്കുന്ന പേര്. നവംബര്‍ ആദ്യമാണ് സംഘടന പുതിയ കിരീടം ഔദ്യോഗികമായി അവതരിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *