തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം അവസാനിപ്പിക്കാന്‍ മുന്നില്‍ വഴികളില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. സമരക്കാര്‍ ഉന്നയിച്ച നാല് ആവശ്യങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എന്നാല്‍ അഞ്ചാമത്തെ ആവശ്യമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ പല ജില്ലകളിലും യാഥാര്‍ഥ അനുപാതം 1: 19 ആണ്. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്തുമെന്നും വി ഡി സതീശന് പറഞ്ഞു. അനുപാതം കുട്ടിയാല്‍ അധ്യാപകരുടെ എണ്ണം കൂടില്ല. കൂടാതെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുമായണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമരക്കാരുമായി ചര്‍ച്ച നടത്തും. ധാരണ ഉണ്ടായാല്‍ അംഗീകരിച്ച ആവശ്യങ്ങളില്‍ ഉത്തരവിറക്കും മുഖ്യമന്ത്രി വ്യക്തമാക്കി. ഇല്ലാത്ത വേക്കന്‍സി ഇന്റര്‍വ്യു നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പിഎസ്സി നടപടി തെറ്റാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സിയിലെ ലിസ്റ്റ് തയാറാക്കുന്ന രീതി പരിശോധിക്കും. പിഎസ്സിയുമായി ചര്‍ച്ച നടത്തുമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.







