ദുബായ് : യുഎഇയിലെ റാസല്‍ഖൈമയില്‍ യാത്രാബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍ പ്പെട്ടത്. ബസിന് പിറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം, അപകടത്തില്‍ മരണം 13 ആയി. ഇവരില്‍ 11 പേര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒരു ഫിലിപ്പെയ്ന്‍ സ്വദേശിയും ഒരു ശ്രീലങ്കന്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമാനില്‍ വിസ മാറാന്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.
അപകടവിവരം ലഭിച്ചയുടന്‍ പ്രത്യേക അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് വിഭാഗം, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നല്‍കി. അപകടസ്ഥലം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു
അ







