Newsskerala

ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു

മൂന്നാര്‍: ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്ത് വെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. ബേസ് ക്യാമ്പിലുള്ള കുങ്കിയാനകള്‍ ഉടന്‍ പുറപ്പെടും. പതിനൊന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൗത്യത്തിനാണ് ഇതോടെ വിരാമമായത്. വലിയ വെല്ലുവിളിനിറഞ്ഞ ദൗത്യമായിരുന്നു. ചക്കക്കൊമ്പന്‍ പുലര്‍ച്ചെ ജലാശയത്തില്‍ എത്തിയെങ്കിലും മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. പിന്നീട് മുന്നൂറ്റിയൊന്ന് കോളനിയിലേക്ക് എത്തുകയായിരുന്നു.കുങ്കിയാനകള്‍ ഉടന്‍ എത്തി ചക്കക്കൊമ്പന് റേഡിയോകോളര്‍ ധരിപ്പിക്കും.


Leave a Comment

Your email address will not be published. Required fields are marked *