Newsskerala

തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം: റെഡ് അലർട്ട്, കടലിൽ ഇറങ്ങുന്നതിന് വിലക്ക്

തൃശൂർ : ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം: റെഡ് അലർട്ട്, കടലിൽ ഇറങ്ങുന്നതിന് വിലക്കതൃശൂർ ജില്ലയിൽ കള്ളക്കടൽ (Swell Waves) പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഓഗസ്റ്റ് 18) രാത്രി മുതൽ ഓഗസ്റ്റ് 20 വരെ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഐ.എൻ.സി.ഒ.ഐ.എസ് (INCOIS) മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് തൃശൂർ ജില്ലാ ഭരണകൂടം അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ബീച്ചുകളിലും സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രവേശനവും എല്ലാവിധ വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണ്ണമായി വിലക്കി. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. തീരദേശങ്ങളിൽ ഉച്ചഭാഷിണികൾ വഴിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (SDMA) സൈറണുകൾ വഴിയും ജാഗ്രതാ മുന്നറിയിപ്പുകൾ നൽകും. കൂടാതെ ആവശ്യാനുസരണം മൊബൈൽ ഫോണുകളിലേക്ക് ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA) വഴി അടിയന്തര സെൽ ബ്രോഡ്കാസ്റ്റ് മെസ്സേജുകളും അയക്കുന്നതാണ്. കോസ്റ്റൽ പോലീസ്, ഫിഷറീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തീരപ്രദേശങ്ങളിൽ കർശന നിരീക്ഷണം ഉറപ്പാക്കുമെന്നും അലർട്ട് പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *