തൃശൂര്‍: പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരില്‍ അധമപ്രവര്‍ത്തനം നടത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടില്‍ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നതും. ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നത്. അംഗങ്ങള്‍ മാനദണ്ഡങ്ങള്‍ വായിച്ചു മനസ്സിലാക്കണമെന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ധനസഹായം കൈമാറുന്ന ചടങ്ങിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം.
വലിയ സന്തോഷത്തോടെ അല്ല ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും അധമ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. നിരവധി തവണ ഈ പേരില്‍ ടൂറിസം സെക്രട്ടറി ബിജുവിനെ വിളിച്ചു. തനിക്ക് ഇതില്‍ ഭാഗമാകണമെന്ന് പറഞ്ഞതാണ്. പുലിക്കളി സംഘങ്ങള്‍ക്ക് ഇതിനു മുന്‍പ് ഫണ്ട് അനുവദിച്ച ചരിത്രമില്ല. ലൊട്ടുലൊടുക്ക് ഓഫീസര്‍ക്കല്ല നിര്‍ദേശങ്ങള്‍ അയച്ചത്. ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും കളക്ടര്‍ക്കുമാണ് അയച്ചതെന്നും മുന്‍ കളക്ടറേയും സുരേഷ് ഗോപി വിമര്‍ശിച്ചു.
പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം; മുന്‍ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി












