Newsskerala

അമിത ടിക്കറ്റ് നിരക്ക്: വിമാനക്കമ്പനികളെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി താകീത് നല്‍കി. സ്വകാര്യ വിമാനക്കമ്പനികള്‍ തോന്നുംപടി നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകള്‍ പോലും വിമാനക്കമ്പനികള്‍ പാലിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാര്‍ഗ്ഗരേഖകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി സെപ്റ്റംബര്‍ ഏഴിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അതേസമയം, വേനലവധി കഴിഞ്ഞ് ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ, കേരളത്തില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *