കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ചു. പാലയാട് ക്യാമ്പസ്സില്‍ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് നടപടി. വൈസ് ചാന്‍സലറുടെ മുന്‍കൂര്‍ അനുമതി ഇല്ലെന്ന് ക്യാമ്പസ് ഡയറക്ടര്‍ അറിയിച്ചു. അതേസമയം, ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
ഇന്ന് 11.30 നാണ് ഷീ ഫെസ്റ്റ് തീരുമാനിച്ചിരുന്നത്. ഷീ ഫെസ്റ്റ് നടത്തുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ തോമസ് പ്രതികരിച്ചു. വിസിക്ക് സംഘി മനസാണ്. നിശ്ചയിച്ച സമയത്ത് തന്നെ പരിപാടി നടത്തുമെന്ന് ജോയല്‍ തോമസ് പറഞ്ഞു. എന്നാല്‍, ഷീ ഫെസ്റ്റ് ബലം പ്രയോഗിച്ച് തടയില്ലെന്ന് സര്‍വകലാശാല അറിയിച്ചു. പ്രോഗ്രാം നടത്തിയാല്‍ വിദ്യാര്‍ത്ഥികളോട് വിശദീകരണം തേടാനാണ് സര്‍വകലാശാലയുടെ തീരുമാനം.












