Newsskerala

മാസപ്പടി കേസ്: ഇഡി വ്യാപക പരിശോധന

തിരുവനന്തപുരം:   മാസപ്പടി കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് ഇഡി ഇന്ന് വ്യാപക പരിശോധന നടത്തുന്നത്. കേസില്‍ ഇഡി നടത്തുന്ന മൂന്നാമത്തെ വലിയ പരിശോധനയാണിത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ  വീട്ടിലും പരിശോധന തുടരുകയാണ്. ഡിടിപിസി കോഓര്‍ഡിനേറ്ററായിരുന്നു നന്ദുലാല്‍.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ  മകള്‍ വീണാ വിജയന്‍ പ്രതിയായ കേസാണിത്.

മാസപ്പടി കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ ചാര്‍ജ് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ നടപടിയെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ  വീടുകളിലുള്‍പ്പെടെ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *