Newsskerala

സന്നിദാനത്ത് ‘അതിമനോഹരം’ സിനിമയുടെ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചു

കോട്ടയം: മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ല. ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആണ് ഉള്‍പ്പെടുന്നതാണ്. അതേസമയം റാന്നി വനം ഡിവിഷനില്‍ അനുമതി ലഭിച്ചു. പമ്പാ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷന്‍ ആണ്. പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കും.
മോഹന്‍ലാല്‍ നായകനായ ‘അതിമനോഹരം’ തരുണ്‍ മൂര്‍ത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഷൂട്ടിംഗിന് ദേവസ്വം ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നത്. നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ഇത്തവണ അനുമതിക്ക് അപേക്ഷ നല്‍കി അതിന്മേലാണ് തീരുമാനമെടുത്തിരുന്നത്.മലയ്ക്ക് പോകുന്ന സ്വാമിമാര്‍ക്കിടയില്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൗലജന്‍ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്.

Leave a Comment

Your email address will not be published. Required fields are marked *