ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. പെരമ്പൂര്‍ മണ്ഡലത്തിലെ വിജയ്യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. വിജയ്യുടെ ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. എസ്. ദിനേശ് എന്ന വോട്ടര്‍ നല്കിയ ഹര്‍ജിയില്‍ നടപടി തുടരാം എന്ന് കോടതി വ്യക്തമാക്കി.
പെരമ്പൂര്‍ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്യുടെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരായ വിജയ് യുടെ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉള്‍പ്പെടെയുള്ള സ്വത്ത് വിവരങ്ങളും വരുമാനവും വിജയ് മറച്ചുവെച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. വിജയ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. അതേ സമയം വിജയ് രാജിവെച്ചൊഴിഞ്ഞ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇനിയും വൈകും. തിരുച്ചി ഈസ്റ്റ് ഉള്‍പ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിലക്ക് നീക്കാന്‍ കോടതി തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഹര്‍ജികളില്‍ അന്തിമ തീര്‍പ്പ് വന്നതിന് ശേഷം മാത്രമേ ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇത് ടിവികെയ്ക്ക് വലിയ തിരിച്ചടിയാണ്.







