Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

ഓസ്ട്രേലിയയിൽ പ്രഭാഷണ പരമ്പരയുമായി ഇളയിടം

കൊച്ചി: വർത്തമാന കാലത്തെ ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു. നവലോക നിർമിതിക്ക്‌ ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു. പെർത്തിൽ ‘മതനിരപേക്ഷതയും മത ജീവിതവും”, മെൽബണിൽ “മാദ്ധ്യമങ്ങളും ജനാധിപത്യവും”, അഡ്ലൈഡിൽ “വർഗ്ഗീയതയുടെ ആധാരങ്ങൾ”, സിഡ്ണിയിൽ “ഭരണഘടനയിലെ സാമൂഹിക ദർശനം”, ബ്രിസ്ബണിൽ “ഗാന്ധിയുടെ വർത്തമാനം” എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ. ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ …

ഓസ്ട്രേലിയയിൽ പ്രഭാഷണ പരമ്പരയുമായി ഇളയിടം Read More »

മയക്കുവെടിയില്‍ നിന്ന് രക്ഷപ്പെട്ട് അരിക്കൊമ്പന്‍ മേഘമലയിലേക്ക് കടന്നു

ഇടുക്കി: രണ്ട് ദിവസം കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലിയ സന്നാഹവുമായി മയക്കുവെടി വെയ്ക്കാന്‍ എത്തും മുന്‍പ് ഇന്നുച്ചയോടെ കമ്പത്തെ കൂത്തനാച്ചിയാര്‍ കടന്ന് മേഘമലയില്‍ റിസര്‍വിന്റെ ഉള്‍പ്രദേശത്തേക്ക് കടന്നു. ജനവാസകേന്ദ്രത്തില്‍ നിന്ന് 5 കിലോ മീറ്റര്‍ ഉള്‍ക്കാട്ടിലേക്ക് ആന കടന്നുവെന്ന് ജി.പി.എസ് സാറ്റലൈറ്റ് കോളറില്‍ നിന്ന് വനംവകുപ്പിന് വിവരം ലഭിച്ചതോടെ മയക്കുവെടി വെയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായി തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്തന്‍ പറഞ്ഞു. എന്നാല്‍ തിരികെ ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ …

മയക്കുവെടിയില്‍ നിന്ന് രക്ഷപ്പെട്ട് അരിക്കൊമ്പന്‍ മേഘമലയിലേക്ക് കടന്നു Read More »

റവന്യൂ ഓഫീസുകളെ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല: മന്ത്രി കെ രാജന്‍

അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ഫ്രീ സംവിധാനവും വെബ്സൈറ്റും , ഓണ്‍ലൈന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം തൃശൂർ: ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇവരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ …

റവന്യൂ ഓഫീസുകളെ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല: മന്ത്രി കെ രാജന്‍ Read More »

രാജ്യത്തുടനീളം 8 ദിവസത്തിനുള്ളില്‍  8 പുതിയ ടച്ച് പോയിന്‍റുകള്‍ തുറന്ന്  ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗണ്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം.4 സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ  ടച്ച് പോയിന്‍റുകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കര്‍ണാടകയിലെ ബെലഗാവി, ദാവന്‍ഗരെ, വിയ പുര, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍& തൂത്തുക്കുടി, പഞ്ചാബിലെ മൊഹാലി & പത്താന്‍കോട്ട്  എന്നിവിടങ്ങളിലാണ്. വില്‍പ്പന, പ്രീ-ഓണ്‍ഡ് കാര്‍(ദാസ് വെല്‍റ്റ്ഓട്ടോ), വില്‍പ്പനാനന്ത  സേവനം തുടങ്ങിയ സേവനങ്ങളാണ് ഈ ടച്ച്പോയിന്‍റുകള്‍ ലഭ്യമാക്കുന്നത്. ഈ പുതിയ  ടച്ച്പോ യിന്‍റുകളിലൂടെ കൂടുതല്‍  ഉപഭോക്താക്കളെ ഫോക്സ്വാഗണ്‍  കുടുംബത്തിലേക്ക്  സ്വാഗതം  ചെയ്യാനും അവര്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനാകുമെന്ന്  ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എട്ട് പുതിയ ടച്ച് പോയിന്‍റുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ഉദ്ഘാടനം ചെയ്ത പുതിയ ടച്ച്പോയിന്‍റുകളില്‍ സെയില്‍സ് & സര്‍വീസ് അംഗങ്ങളുടെ മികച്ച ഒരു ടീമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സെയില്‍സ് ടച്ച് പോയിന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോകളായ 5-സ്റ്റാര്‍ ജിഎന്‍സിഎപി-റേറ്റഡ് ഫോക്സ്വാഗണ്‍ വെര്‍ടസ് & ടൈഗൂണ്‍, അതിന്‍റെ മുന്‍നിര എസ്യുവിഡബ്ല്യു, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഫോക്സ്വാഗണ്‍ ഇന്ത്യ, ദാസ് വെല്‍റ്റ്ഓട്ടോയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ്സിലൂടെ മള്‍ട്ടി-ബ്രാന്‍ഡുകളുടെ വാങ്ങല്‍, വില്‍പ്പന,  കൈമാറ്റം,  നവീകരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട്, സേവന ടച്ച്പോയിന്‍റുകളില്‍ ഉപഭോക്താക്കളുടെ അറ്റകുറ്റപ്പണി ആവശ്യകതകളും നിറവേറ്റും.

പണിമുടക്കില്ല, പകരം ജൂൺ 5 മുതൽ അനിശ്ചിതകാല നിരാഹാരസമരമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തൃശൂര്‍: ഇനി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ നിരാഹാരസമരം നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ.തോമസ് അറിയിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് ബോധ്യപ്പെടാന്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയില്‍ തന്നെ സമരം നടത്തണം. വിട്ടുവീഴ്ചകള്‍ക്ക് ഇനി തയ്യാറല്ല. വിജയം വരെ സമരം ചെയ്യും. ഇതൊരു ജീവന്മരണ പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവന്‍ പണയം വെച്ചുള്ള ഈ സത്യാഗ്രഹസമരം കേവലം അലങ്കാരത്തിനോ, മാധ്യമവാര്‍ത്തകള്‍ക്കോ വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ പ്രതികൂല നയങ്ങളാണ് ബസ് …

പണിമുടക്കില്ല, പകരം ജൂൺ 5 മുതൽ അനിശ്ചിതകാല നിരാഹാരസമരമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ജൂൺ 2 മുതൽ 4 വരെ തൃശ്ശൂരിൽ

തൃശ്ശൂർ ; തൃശ്ശൂരിൽ ജൂൺ രണ്ടുമുതൽ നാലുവരെ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവമായ അരങ്ങ് 2023ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 4000 പേർ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന് തുടക്കമാകുക. കലോത്സവത്തിന് ഇൻഡോർ സ്റ്റേഡിയം മുഖ്യവേദിയാകും. സാഹിത്യ അക്കാദമി ,റീജിയണൽ തിയ്യറ്റർ,  ലളിതകലാ അക്കാദമി, ജവഹർ ബാലഭവൻ, വൈഎംസിഎ ഹാൾ എന്നീ ഏഴുവേദികളിലായാണ് മത്സരം.  അരങ്ങ് 2023 ഒരുമയുടെ പലമ എന്ന പേരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സംഘടക സമിതി ഓഫീസ്‌ തുറന്നു. തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ …

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ജൂൺ 2 മുതൽ 4 വരെ തൃശ്ശൂരിൽ Read More »

ഭാവി ഫുട്ബോൾ താരങ്ങളെ ഗേറ്റ് അടച്ചുപൂട്ടി തെരുവിൽ നിർത്തി എംഎൽഎ ശ്രീനിജൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 സെലക്ഷൻ ട്രയൽസിനെത്തിയ ഭാവി ഫുട്ബോൾ താരങ്ങളായ കുട്ടികളെ മണിക്കൂറുകളോളം പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ കൊച്ചി ഗവ: പനമ്പിള്ളി നഗർ ഹയർസെക്കൻഡറി സ്കൂളിന് പുറത്ത് തെരുവോരത്ത് നിർത്തിയ കുന്നത്തുനാട് നാട് എംഎൽഎയും എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായ പി.വി ശ്രീനിജനെതിരെ പ്രതിഷേധമിരമ്പുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനായ യു ഷറഫലി തുടങ്ങിയ സംസ്ഥാന ഭാരവാഹികളുമായി ശ്രീനിജനുള്ള വ്യക്തിപരമായ വിഷയങ്ങളാണ് ദൂരപ്രദേശങ്ങളായ തിരുവനന്തപുരത്തു നിന്നും കാസർകോട് നിന്നും വരെ …

ഭാവി ഫുട്ബോൾ താരങ്ങളെ ഗേറ്റ് അടച്ചുപൂട്ടി തെരുവിൽ നിർത്തി എംഎൽഎ ശ്രീനിജൻ Read More »

എസ്.എസ്.എൽ.സി പരീക്ഷ ഫലം 99.7%വിജയം

തൃശൂർ : എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.7 %വിജയം. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയത് 4.19 ലക്ഷം കുട്ടികൾ. കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44% വർധന. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിൽ 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് 98.41%. 68,604 വിദ്യാർത്ഥികൾക്ക് ഫുൾ A+. ഏറ്റവും കൂടുതൽ A+ മലപ്പുറം ജില്ലയിൽ 4,856 വിദ്യാർത്ഥികൾക്ക്. 100 മേനി നേടിയ സ്കൂളുകളുടെ എണ്ണം കൂടി 2,581സ്കൂളുകൾ. കഴിഞ്ഞ …

എസ്.എസ്.എൽ.സി പരീക്ഷ ഫലം 99.7%വിജയം Read More »

‘കേരള സ്റ്റോറി’: ബംഗാൾ തമിഴ്നാട് സർക്കാരിൻറെ വിലക്ക് സുപ്രീംകോടതി നീക്കി

കൊച്ചി: ഇന്ത്യയിലെ പ്രമുഖ അഭിഭാഷകർ ഇരു ചേരിയിൽ നിന്ന് വാദിച്ച കേസിൽ തീയറ്ററുകളിലെ ‘കേരള സ്റ്റോറി ‘ സിനിമയുടെ പ്രദർശനം തടഞ്ഞ ബംഗാളിലെ മമത ബാനർജി സർക്കാരിന്റെ ഉത്തരവും തമിഴ്നാട്ടിലെ എം കെ സ്റ്റാലിൻ സർക്കാരിൻറെ ഉത്തരവും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞു. ഇരു സംസ്ഥാനങ്ങളിലും സിനിമ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുണ്ട് എങ്കിൽ കൃത്യമായി പോലീസിനെ നിയോഗിച്ച് അത് നേരിടുവാനും സിനിമ പ്രദർശനത്തിന് പോലീസ് സംരക്ഷണം നൽകുവാനും കോടതി ഇരു …

‘കേരള സ്റ്റോറി’: ബംഗാൾ തമിഴ്നാട് സർക്കാരിൻറെ വിലക്ക് സുപ്രീംകോടതി നീക്കി Read More »

മരോട്ടിച്ചാലില്‍ വയോധികന്റെ കീശയിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു

തൃശൂര്‍: മൊബൈല്‍ ഫോണ്‍ വീണ്ടും അപകടം വിതയ്ക്കുന്നു. മരോട്ടിച്ചാലില്‍ വയോധികന്റെ  പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ (70) ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചായ കുടിക്കാനായി ഏലിയാസ് ഹോട്ടലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ഫോണ്‍ പൊട്ടിത്തെറിക്കുകയും ഏലിയാസിന്റെ ഷര്‍ട്ടിനു തീപിടിക്കുകയും ചെയ്തു. ഷര്‍ട്ട് വേഗം ഊരിമാറ്റിയതിനാല്‍ പൊള്ളലേറ്റില്ല. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഏലിയാസ്  പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉടന്‍ ഫോണ്‍ നിലത്തേക്കിടാന്‍ കഴിഞ്ഞതും രക്ഷയായി. കഴിഞ്ഞവർഷം …

മരോട്ടിച്ചാലില്‍ വയോധികന്റെ കീശയിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു Read More »

എന്റെ കേരളം മെഗാ എക്‌സിബിഷന്‍: newsskerala.com മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍

തൃശൂര്‍: കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലായി newsskerala.com തിരഞ്ഞെടുക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവില്‍ നിന്ന് newsskerala.com ന് വേണ്ടി രഞ്ജിത്ത്, ദിയ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോര്‍ട്ടിംഗിന് ഏറ്റവും മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനുള്ള പുരസ്‌കാരത്തിന് newsskerala.com അര്‍ഹത നേടുന്നത്. മികച്ച കവറേജിനുള്ള പുരസ്‌കാരം പത്രം- ദേശാഭിമാനി, ചാനല്‍- കേരളവിഷന്‍, ഓണ്‍ലൈന്‍-newsskerala.com , …

എന്റെ കേരളം മെഗാ എക്‌സിബിഷന്‍: newsskerala.com മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ Read More »

ഡോ.വന്ദനയുടെ കൊലപാതകം; പോലീസിനെതിരെ ഹൈക്കോടതി

കൊച്ചി:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പോലീസിന് ഗുരുതരമായ വീഴ്ച വന്നു. പോലീസിനെ വ്യക്തിപരമായി വിമര്‍ശിക്കുകയല്ല, മറിച്ച് സംവിധാനത്തിനാണ് വീഴ്ചയെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഭയം മൂലമാണ് ഡോക്ടര്‍മാരുടെ സമരമെന്നും കോടതി അഭിപ്രായപ്പെട്ടു. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയണം. ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍ മജിസ്‌ട്രേറ്റുമാര്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ …

ഡോ.വന്ദനയുടെ കൊലപാതകം; പോലീസിനെതിരെ ഹൈക്കോടതി Read More »

പൈശാചിക കൊലപാതകം നടത്തിയത് വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാൾ; ആക്രമണത്തില് നാല് പേര്‍ക്ക് പരിക്ക

പരാതിക്കാരനായി വന്ന് മദ്യത്തിനടിമയായ സന്ദീപ് കൊലപാതക പ്രതിയായി ….. പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച എന്ന് ആരോപണം. ആദ്യം പ്രതി ആക്രമിച്ചത് ഒരു സിവിൽ പോലീസ് ഓഫീസറെ ആണെന്നും കൊല്ലപ്പെട്ട ഹൗസ് സർജൻ പ്രതിക്ക് മുന്നിൽ ഒറ്റപ്പെട്ടത് ഗുരുതരമായ പോലീസ് വീഴ്ച എന്നും ആരോപണമുണ്ട്. പ്രതി അക്രമാസക്തനാകാൻ സാധ്യത ഉണ്ടെന്ന വിവരം നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസിന് ലഭിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു.എന്നിട്ടും വേണ്ട വിധത്തിൽ സുരക്ഷ ഒരുക്കിയില്ല. എന്നാൽ അധ്യാപകനായ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പ്രതിയായല്ല …

പൈശാചിക കൊലപാതകം നടത്തിയത് വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാൾ; ആക്രമണത്തില് നാല് പേര്‍ക്ക് പരിക്ക Read More »

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൃശൂർ: താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ച്  കേസ് പരിഗണിക്കും. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ഡിവിഷന്‍ ബഞ്ച് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് ആയിരിക്കും മാരിടൈം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കുട്ടികളടക്കം 22 …

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു Read More »

നടുക്കം മാറാതെ താനൂര്‍, സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം, പത്ത് പേര്‍ ചികിത്സയില്‍, 5 പേര്‍ നീന്തി രക്ഷപ്പെട്ടു

ബോട്ടപകടത്തില്‍ 22 മരണം സ്ഥിരീകരിച്ചു കൊച്ചി: താനൂരും പരിസരപ്രദേശങ്ങളും ദുഃഖസാന്ദ്രം. അപകടവിവരം അറിഞ്ഞ് നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. തൂവല്‍തീരത്തെ ബോട്ട് അപകടത്തില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ചു.  ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേര്‍ ഒരു വീട്ടിലും മൂന്ന് പേര്‍ മറ്റൊരു  വീട്ടിലുമാണ് താമസം. അവധി …

നടുക്കം മാറാതെ താനൂര്‍, സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം, പത്ത് പേര്‍ ചികിത്സയില്‍, 5 പേര്‍ നീന്തി രക്ഷപ്പെട്ടു Read More »

താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി, 21 മരണം; മരിച്ചവരില്‍ 6 കുട്ടികളും, 3 സ്ത്രീകളും

കൊച്ചി: പരപ്പനങ്ങാടി കേട്ടുങ്ങല്‍ തൂവല്‍തീരം ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തില്‍ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. 40 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് …

താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി, 21 മരണം; മരിച്ചവരില്‍ 6 കുട്ടികളും, 3 സ്ത്രീകളും Read More »

ലൗജിഹാദ് കഥ പറയുന്ന ‘ദ് കേരള സ്റ്റോറി ‘ കേരളത്തിൽ പ്രദർശിപ്പിക്കുന്നത് തടയേണ്ട എന്ന് ശശി തരൂർ

സിനിമ കേരളത്തിൽ പ്രദർശിപ്പിക്കരുത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. നിരവധി കോൺഗ്രസ് നേതാക്കളും സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതേ നിലപാട് തന്നെയാണ് സിനിമയ്ക്കെതിരെ എടുത്തത് …. ദുരുപയോഗപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞ് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാനാകില്ല എന്ന നിലപാടാണ് ശശി തരൂർ തൻറെ ട്വിറ്ററിൽ പങ്കുവെച്ചത് കേന്ദ്ര സെൻസർ ബോർഡ് അനുമതി നൽകിയ ഒരു ചിത്രത്തിനും കേരളത്തിൽ പ്രദർശന അവകാശം നിഷേധിക്കാൻ സാധിക്കില്ല എന്ന് ബിജെപി പ്രസിഡൻറ് …

ലൗജിഹാദ് കഥ പറയുന്ന ‘ദ് കേരള സ്റ്റോറി ‘ കേരളത്തിൽ പ്രദർശിപ്പിക്കുന്നത് തടയേണ്ട എന്ന് ശശി തരൂർ Read More »

കാണാം പൂരം ഇനി അടുത്ത ഏപ്രില്‍ 19ന്; ഉപചാരം ചൊല്ലല്‍ പൂരങ്ങളുടെ പൂരത്തിന് പ്രൗഢമായപടിയിറക്കം

കാതു കുളിര്‍ക്കെ പാണ്ടിയുടെ നാദാമൃതം , കണ്ണുനനയിച്ച് ഉപചാരം ചൊല്ലല്‍ പൂരങ്ങളുടെ പൂരത്തിന് പ്രൗഢമായപടിയിറക്കം തൃശൂര്‍: ജനസാഗരങ്ങളെ സാക്ഷിയാക്കി വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് പ്രൗഢമായ പരിസമാപ്തി. അടുത്ത പൂരമായ ഏപ്രില്‍ 19ന്് കാണാമെന്ന് ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ പിരിഞ്ഞതോടെ 36 മണിക്കൂര്‍ നീണ്ട് നിന്ന നാദവര്‍ണവിസ്മയമായ തൃശ്ശൂര്‍ പൂരത്തിന് പരിസമാപ്തിയായി. ഇനി അടുത്ത പൂരക്കാലത്തേക്കുള്ള കാത്തിരിപ്പാണ്. ഇന്നലെ മുതല്‍ സൂചി കുത്താനിടയില്ലാത്ത നിലയിലായിരുന്ന തെക്കന്‍ കാട് മൈതാനം ഇതോടെ ആളൊഴിഞ്ഞ പൂരപ്പറപ്പായി. തിരുവമ്പാടി ഭഗവതി …

കാണാം പൂരം ഇനി അടുത്ത ഏപ്രില്‍ 19ന്; ഉപചാരം ചൊല്ലല്‍ പൂരങ്ങളുടെ പൂരത്തിന് പ്രൗഢമായപടിയിറക്കം Read More »

വര്‍ണവിസ്മയമായി കുടമാറ്റം: വൈറലായി തിരുവമ്പാടിയുടെ മെസ്സിക്കുട

തൃശൂര്‍: തൃശൂര്‍ പുരം കുടമാറ്റത്തില്‍ രാമച്ചത്തിന്റെ സുഗന്ധത്തില്‍ തയ്യാറാക്കിയ ഗണപതിയും, അറുമുഖനും, കൈലാസനാഥനും പുതുമയായി. പുതുവര്‍ണങ്ങളിലും രൂപങ്ങളിലും കുടകള്‍ മാറ്റാന്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ചതോടെ കുടമാറ്റം ആനന്ദക്കാഴ്ചയായി. എങ്കിലും മെസ്സിയായിരുന്നു കുടമാറ്റത്തില്‍ തിളങ്ങിയത്. കുടമാറ്റത്തിനിടെ തിരുവമ്പാടി വിഭാഗം അപ്രതീക്ഷിതമായി ഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ രൂപം ഉയര്‍ത്തിയതോടെ ആള്‍ക്കടല്‍ ആര്‍ത്തിരമ്പി. നിരവിധി വര്‍ണാലങ്കാരങ്ങളും ദേവരൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. 15 കൊമ്പന്‍മാര്‍ ഇരുവശവും അണിനിരന്നു

ആര്‍ത്തിരമ്പി ആള്‍ക്കടല്‍,തൃശൂര്‍ പൂരലഹരിയില്‍; ചേതോഹരം ചെറുപൂരങ്ങളുടെ വരവ്

തൃശൂര്‍: തൃശൂരില്‍ ഇന്ന് പൂരത്തിന് തുടക്കമിട്ട് ചെറുപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങി. മേടവെയിലിന് മുന്നേ  ഘടകപൂരങ്ങളില്‍ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിന്‍കാടെത്തിയ  ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച് മടങ്ങി. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തി. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തില്‍ നിന്ന്് തുടങ്ങിയതോടെ നഗരം ജനസാഗരമായി. പതിനൊന്നരയോടെ നടുവില്‍ മഠത്തില്‍ കോങ്ങാട് മധുവിന്റൈ പ്രമാണത്തില്‍ മഠത്തില്‍ …

ആര്‍ത്തിരമ്പി ആള്‍ക്കടല്‍,തൃശൂര്‍ പൂരലഹരിയില്‍; ചേതോഹരം ചെറുപൂരങ്ങളുടെ വരവ് Read More »