കരുവന്നൂർ ബാങ്കിന് മുൻപിൽ മൃതദേഹം പ്രദർശിപ്പിച്ചുള്ള പ്രതിഷേധം അപലപനീയം: മന്ത്രി Watch Video
തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ ഫിലോമിനയുടെ മരണത്തില്‍ വേദനയുണ്ടെന്നും, എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം ശരിയല്ലെന്നും ഉന്നതവിദ്യാഭ്യാസകാര്യമന്ത്രിയും, ഇരിങ്ങാലക്കുട എം.എല്‍.എയും കൂടിയായ ആര്‍.ബിന്ദു പറഞ്ഞു. മരിച്ച സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുകയാണ്. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫിലോമിനയ്ക്ക് ചികിത്സാര്‍ഥം അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും …