Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

ധൂര്‍ത്തും അഴിമതിയുമെന്ന് ജീവനക്കാര്‍,   ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

തൃശൂര്‍: വിവേചനമില്ലാതെ വേതന വര്‍ധന അനുവദിക്കുക, സ്ഥാപനം രോഗികള്‍ക്ക് ഉപകാരപ്രദമാകും. അഴിമതിരഹിതമായി പ്രവര്‍ത്തിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലഡ് ബാങ്കിലെ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. മാന്യമായ ഒത്തുതീര്‍പ്പിന് മാനേജ്‌മെന്റ് വഴങ്ങുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സ്റ്റാലിന്‍ ജോസഫ്, രേണുക സുരേഷ്, മീരാ ഭായ്, വിനീഷ് എം.വി. എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബ്ലഡ് ബാങ്കിലെ അഴിമതിയും, സാമ്പത്തിക ക്രമക്കേടും അന്വേഷിക്കാന്‍ ഐ.എം.എ തയ്യാറാകണം. ഐ.എം.എയുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ ബ്ലഡ് ബാങ്കെന്നും, ജനപ്രതിനിധികളെ …

ധൂര്‍ത്തും അഴിമതിയുമെന്ന് ജീവനക്കാര്‍,   ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് Read More »

ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളിലെ  ലാബില്‍ കുടിവെള്ളത്തിന്റെ  ഗുണനിലവാരം സൗജന്യമായി അറിയാം

തൃശൂര്‍: നഗരത്തിലെ ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലഗുണനിലവാര പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. എം.എല്‍.എ. പി.ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലാബില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന സൗജന്യമാണ്.കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെയും, പരിഹാര പ്രവര്‍ത്തനങ്ങളുടെയും ആവശ്യകത സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടുകൂടി സംസ്ഥാന ഭൂജല വകുപ്പ് തൃശൂര്‍ ജില്ലയില്‍ അനുവദിച്ച ജല ഗുണനിലവാര പരിശോധനാ ലാബാണിത്.  മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബ് തുടങ്ങിയത്.  തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ് അധ്യക്ഷത വഹിച്ചു. …

ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളിലെ  ലാബില്‍ കുടിവെള്ളത്തിന്റെ  ഗുണനിലവാരം സൗജന്യമായി അറിയാം Read More »

ദേവമാത സ്‌കൂളിലെ കുട്ടിവോട്ടര്‍മാര്‍ ഹാപ്പി

ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം വഴി അതിവേഗം തിരഞ്ഞെടുപ്പ് തൃശ്ശൂര്‍: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ സ്‌കൂള്‍ ലീഡർ തിരഞ്ഞെടുപ്പ് ചരിത്രമായി. കേരളത്തില്‍ ഇതാദ്യമായാണ് ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ച് സ്‌കൂളില്‍ കാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ  കാബിനറ്റ് തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടുചെയ്തു.  32 ബൂത്തുകളിലായി 3,150 വിദ്യാര്‍ഥികളാണ് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് സീനീയര്‍ …

ദേവമാത സ്‌കൂളിലെ കുട്ടിവോട്ടര്‍മാര്‍ ഹാപ്പി Read More »

സാധാരണക്കാരനു മേൽ നികുതിയും വൈദ്യുതനിരക്കും കൂട്ടി അമിതഭാരം അടിച്ചേൽപ്പിക്കരുത് ആം ആദ്മി പാർട്ടി

തൃശൂർ: സാധാരണക്കാരനു മേൽ നികുതിയും വൈദ്യുതനിരക്കും കൂട്ടി അമിതഭാരം അടിച്ചേൽപ്പിക്കരുത് ആം ആദ്മി പാർട്ടി. കേരളത്തിൽ ഏറ്റവും കുറവ് ചിലവിൽ വൈദ്യുതി ഉല്പാതിപ്പിച്ചിട്ടും ഡൽഹിയിലെയും പഞ്ചാബിലെയും പോലെ വൈദ്യുതി സൗജന്യം നല്കാൻ കഴിയുന്ന അവസ്ഥയിലും സാധരണക്കാരന് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേരളത്തിലെ എൽഡിഫ് സർക്കാർ നയം തിരുത്തണം എന്ന് ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ജിതിൻ സദാനന്ദൻ ആം ആദ്മി പാർട്ടി സംസ്ഥാന വ്യാപകമായി വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ …

സാധാരണക്കാരനു മേൽ നികുതിയും വൈദ്യുതനിരക്കും കൂട്ടി അമിതഭാരം അടിച്ചേൽപ്പിക്കരുത് ആം ആദ്മി പാർട്ടി Read More »

തൃശ്ശൂർ പൂരം തകർക്കാൻ ശ്രമിച്ചാൽ മന്ത്രിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തും : കെ.സുരേന്ദ്രൻ

തൃശ്ശൂർ : തൃശ്ശൂർ പൂരം പ്രദർശന നഗരിക്ക് അമിത വാടക ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരമെന്ന്  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ബിജെപി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. തൃശ്ശൂർ പൂരത്തെ തകർക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത് .പൂരം പ്രദർശനത്തിന്റെ പേരിൽ അമിതവാടക പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ മന്ത്രിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. …

തൃശ്ശൂർ പൂരം തകർക്കാൻ ശ്രമിച്ചാൽ മന്ത്രിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തും : കെ.സുരേന്ദ്രൻ Read More »

ലോക പരിസ്ഥിതി ദിനം ആചരിച്ചു

തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പരിസ്ഥിതി സെൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപം വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ചു .പരിസ്ഥിതി സെൽ ജില്ലാ കൺവീനർ ജോസ് കുഴുപ്പിൽ, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ കെ അനീഷ് കുമാർ , ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് സുജയ് സേനൻ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്,തൃശ്ശൂർ ഈസ്റ്റ് മണ്ഡലം …

ലോക പരിസ്ഥിതി ദിനം ആചരിച്ചു Read More »

ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന് ടി.എസ്.പട്ടാഭിരാമന്‍

തൃശൂര്‍: കഴിഞ്ഞ തവണ തൃശൂര്‍ നഗരത്തില്‍ നടത്തിയ ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ പ്രസ്താവിച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തിരുന്നു. കോര്‍പറേഷന്റെ പിന്തുണയും  പ്രോത്സാഹനവും ഫെസ്റ്റിവെലിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.ഷോപ്പിംഗ് ഫെസ്റ്റിവെലിലെ പോരായ്മകള്‍ അടുത്ത തവണ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവെലിന് …

ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന് ടി.എസ്.പട്ടാഭിരാമന്‍ Read More »

തൃശൂരിൽ ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തിയത് 25100 കുരുന്നുകള്‍ WATCH VIDEO

തൃശൂർ: പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിലേക്ക് ഇതിനകം പ്രവേശനം നേടിയത് 25100 കുരുന്നുകള്‍. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമായി 21370 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5270ഉം എയ്ഡഡ് സ്‌കൂളുകളില്‍ 16100ഉം കുട്ടികളെത്തിയപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ 3730 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത്. സംസ്ഥാന സർക്കാർ ഏഴു വർഷത്തിനുള്ളിൽ 3800 കോടി രൂപ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചതായും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസരംഗം ഗുണപരമായി മാറുകയാണെന്നും …

തൃശൂരിൽ ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തിയത് 25100 കുരുന്നുകള്‍ WATCH VIDEO Read More »

സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തൃശൂർ: പൊതുമേഖലയിലെ ആദ്യ പുനരധിവാസ ഗ്രാമങ്ങൾ ആദ്യഘട്ടത്തിൽ നാലിടങ്ങളിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. കല്ലേറ്റും കരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ ) പുനരധിവാസ ഗ്രാമങ്ങൾക്കായി പദ്ധതി തയാറാക്കുന്നതിനായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി. കാസർഗോഡ് മുളിയാർ, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഇതിനായി സ്ഥലം കണ്ടെത്തി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. …

സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി ആർ ബിന്ദു Read More »

ജീവിതം തിരിച്ചു പിടിച്ചവരുടെ സംഗമം ശ്രദ്ധേയം

ഇരിങ്ങാലക്കുട/തൃശൂർ: ആകസ്മികമായ അപകടങ്ങളിലൂടെ കിടപ്പു രോഗികളാവുകയും തുടർന്ന് ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തവരുടെ സംഗമം ശ്രദ്ദേയമായി. ഇരിങ്ങാലക്കുടനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) സംഘടിപ്പിച്ച സമാഗമം-23 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് ക്ഷതം, പക്ഷാഘാതം എന്നിവ ബാധിച്ച നിപ് മറിലെ സ്പൈനൽ കോഡ് ഇൻജ്വറി യൂണിറ്റിൽ നിന്ന് പരിചരണം ലഭിച്ച 56 പേരും അവരുടെ കുടുംബാഗം ങ്ങളുമാണ് സംഗമത്തിൽ പങ്കെടുത്തത്. …

ജീവിതം തിരിച്ചു പിടിച്ചവരുടെ സംഗമം ശ്രദ്ധേയം Read More »

വി.എം.സുധീരൻ അപൂർവ വ്യക്തിത്വം കെ. സുധാകരൻ എം പി

തൃശൂർ: അധികാര രാഷ്ട്രീയത്തിൽ വ്യക്തിപരമായ നേട്ടം ഒരു ശതമാനം പോലും പ്രതീക്ഷിക്കാതെ മുന്നോട്ടുപോയ നേതാവാണ് വി. എം. സുധീരൻ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ വി. എം. സ്വീകരിച്ച നിലപാടുകളും അഭിപ്രായ സ്ഥിരതയും കേരളത്തിലെ പൊതു സമൂഹത്തിനു മാതൃകാപരമാണ്. പൊതുജീവിതത്തിൽ ഒരു പുഴുക്കുത്തുപോലുമില്ലാത്ത വി. എം. സുധീരൻ സമകാലീന രാഷ്ട്രീയത്തിൽ അപൂർവ്വതകളുടെ പ്രതീകമാണ്. ഡി സി സി യുടെ ആഭിമുഖ്യത്തിൽ വി. എം. സുധീരന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു കെ പി സി സി പ്രസിഡണ്ട് കെ. …

വി.എം.സുധീരൻ അപൂർവ വ്യക്തിത്വം കെ. സുധാകരൻ എം പി Read More »

ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തൃശൂര്‍: രാജ്യത്ത് ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലാണെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി . മലബാര്‍ മേഖലയില്‍ നിന്നാണ് ഏറ്റവും ശുദ്ധമായ പാല്‍ ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ദിവസവും ഉപയോഗത്തിന് 16 ലക്ഷം ലിറ്റര്‍ പാല്‍ വേണം. കണക്കനുസരിച്ച് 14 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. 2 ലക്ഷം ലിറ്റര്‍ പാല്‍ അയല്‍സംസ്ഥാനത്തുനിന്നാണ് വാങ്ങുന്നതെന്നും അവര്‍ അറിയിച്ചു. പാല്‍ ഉത്പാദനത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്.എന്‍.ഡി.ഡി.ബി പ്രോമിസിംഗ് മില്‍ക്ക് യൂണിയനായി എറണാകുളം മേഖല …

ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി Read More »

ആത്മീയതയിലാണ് മാനവസമൂഹത്തിന്റെ ഐക്യം: മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി

തൃശൂര്‍: ആത്മീയതയിലാണ് മാനവസമൂഹത്തിന്റെ ഐക്യമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. തൃശൂര്‍ അതിരൂപതയെ ഒരു ദശാബ്ദക്കാലം നയിച്ച മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലിയുടെയും, തൃശൂര്‍ അതിരൂപതയുടെ 136-ാം വാര്‍ഷിക ദിനാചരണത്തിന്റെയും ഭാഗമായി ലൂര്‍ദ് കത്തീഡ്രലില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയിലാണ് സ്‌നേഹവും, കരുണയും വഴിഞ്ഞൊഴുകുന്നത്. പ്രാര്‍ത്ഥനക്ക് കൂടുതല്‍ സമയം കണ്ടെത്തുന്ന പിതാവാണ് തൂങ്കുഴിയെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. …

ആത്മീയതയിലാണ് മാനവസമൂഹത്തിന്റെ ഐക്യം: മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി Read More »

കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി ദേവര്‍കോവില്‍

ഇസ്രയേല്‍ സന്ദര്‍ശിച്ച കര്‍ഷകരെ ആദരിച്ചു തൃശൂര്‍: മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ .നാടിന്റെ നട്ടെല്ലാണ് കര്‍ഷക സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും, സിയാസും കോലോത്തുംപാടം ട്രിനിറ്റി ഹാളില്‍ നടത്തിയ ഹരിതച്ചാര്‍ത്ത് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ ഉന്നമനത്തിനായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ ദേശീയ തലത്തില്‍ ചെയ്തുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്നും അദ്ദേഹം പറഞ്ഞു.  കൃഷിയുടെ നാട്ടുപാരമ്പര്യം തിരിച്ചുപിടിക്കണമെന്നും, അധ്വാനത്തിന് മൂല്യം കല്‍പിക്കുന്ന കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം …

കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി ദേവര്‍കോവില്‍ Read More »

എസ്.എഫ്.ഐ ആള്‍മാറാട്ടം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഷാഫി പറമ്പില്‍

തൃശൂര്‍: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആള്‍മാറാട്ട വിവാദത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു. വിഷയത്തില്‍ നിയമപരമായി ഇടപെടും.എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പിണറായി ഫാന്‍സ് അസോസിയേഷനുകളായി മാറിക്കഴിഞ്ഞു. ഈ വര്‍ഷം ഒരു തവണ പോലും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ ഇല്ലാതാക്കി ഫാസിസ്റ്റ് ഭരണമാണിപ്പോള്‍.  എന്തൊക്കെ ചെയ്യുന്നുവെന്ന് അറിയാന്‍ അരിക്കൊമ്പനില്‍ പരീക്ഷിച്ചപോലെ മന്ത്രിമാര്‍ക്ക് റേഡിയോ കോളര്‍ വെയ്ക്കണം. അഴിമതിയുടെ കേന്ദ്രീകരണമാണ് ഇപ്പോള്‍ …

എസ്.എഫ്.ഐ ആള്‍മാറാട്ടം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഷാഫി പറമ്പില്‍ Read More »

ക്ഷീരകര്‍ഷകര്‍ക്ക് നിരവധി ക്ഷേമപദ്ധതികളുമായി മില്‍മ

തൃശൂര്‍ : എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ  960 പ്രാഥമിക ക്ഷീരസംഘങ്ങളിലായി മുന്നരലക്ഷത്തോളം കര്‍ഷകര്‍  ഉള്‍ക്കൊള്ളുന്ന മില്‍മ എറണാകുളം മേഖലാ യൂണിയനെ ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍.ഡി.ഡി.ബി) പാമിസിംങ് മില്‍ക്ക് യൂണിയനായി തെരഞ്ഞെടുത്തു. അതിന്റെ ഭാഗമായി 3 കോടി രൂപ ഗ്രാന്റും, 5 കോടി രൂപ പലിശരഹിത വായ്പയുമായി ക്ഷീരസംഘങ്ങള്‍ക്കും, കര്‍ഷകര്‍ക്കും, ഡെയറി പ്ലാന്റുകള്‍ക്കും ഗുണകരമായ വിവിധ പദ്ധതികള്‍ മൂന്ന് വര്‍ഷം കൊണ്ട് നടപ്പിലാക്കുന്നു. കഴിഞ്ഞ വര്‍ഷം  ശരാശരി പ്രതിദിനം ഏഴ് ലിറ്റര്‍ പാല്‍ സംഘത്തില്‍ …

ക്ഷീരകര്‍ഷകര്‍ക്ക് നിരവധി ക്ഷേമപദ്ധതികളുമായി മില്‍മ Read More »

മരോട്ടിച്ചാലില്‍ വയോധികന്റെ കീശയിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു

തൃശൂര്‍: മൊബൈല്‍ ഫോണ്‍ വീണ്ടും അപകടം വിതയ്ക്കുന്നു. മരോട്ടിച്ചാലില്‍ വയോധികന്റെ  പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ (70) ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചായ കുടിക്കാനായി ഏലിയാസ് ഹോട്ടലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ഫോണ്‍ പൊട്ടിത്തെറിക്കുകയും ഏലിയാസിന്റെ ഷര്‍ട്ടിനു തീപിടിക്കുകയും ചെയ്തു. ഷര്‍ട്ട് വേഗം ഊരിമാറ്റിയതിനാല്‍ പൊള്ളലേറ്റില്ല. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഏലിയാസ്  പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉടന്‍ ഫോണ്‍ നിലത്തേക്കിടാന്‍ കഴിഞ്ഞതും രക്ഷയായി. കഴിഞ്ഞവർഷം …

മരോട്ടിച്ചാലില്‍ വയോധികന്റെ കീശയിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു Read More »

ഓർമ്മകളിൽ ആനച്ചന്തമായി തിരുവമ്പാടി ചന്ദ്രശേഖരൻ   

തൃശൂർ: മൂന്നു പതിറ്റാണ്ടോളം ഉത്സവങ്ങളിൽ തലയെടുപ്പോടെ നിറഞ്ഞു നിന്ന ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനെ തട്ടക നിവാസികളും, ആനപ്രേമികളും അനുസ്മരിച്ചു. നായ്ക്കനാലിൽ നിന്ന് തിരൂവമ്പാടി ചന്ദ്രശേഖരൻ്റെ ഛായാചിത്രവും വഹിച്ചുള്ള ഗജയാത്ര സ്വരാജ് റൗണ്ട് ചുറ്റി കൗസ്തുഭം ഹാളിൽ  സമാപിച്ചു. ഗജയാത്രയിൽ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, തിരുവമ്പാടി ലക്ഷ്മി, വടക്കുന്നാഥൻ ശിവൻ, കുട്ടൻകുളങ്ങര അർജുനൻ , ഒല്ലൂക്കര ജയറാം, എറണാകുളം ശിവകുമാർ , പാറമേക്കാവ് കാശിനാഥൻ, വടക്കുറുമ്പക്കാവ് ദുർഗ്ഗാദാസൻ എന്നീ ഗജവീരൻമാർ അണിനിരന്നു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ …

ഓർമ്മകളിൽ ആനച്ചന്തമായി തിരുവമ്പാടി ചന്ദ്രശേഖരൻ    Read More »

ഭിന്നശേഷിക്കാര്‍ക്ക് കനിവിന്റെ കൂടാരമൊരുക്കി സാമൂഹ്യനീതി വകുപ്പ്

തൃശൂര്‍; ഭിന്നശേഷിക്കാര്‍ക്ക് കരുതലും കൈത്താങ്ങുമായി സാമൂഹ്യനീതി വകുപ്പ്. എന്റെ കേരളം മെഗാപ്രദര്‍ശന മേളയിലെ സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റാളില്‍ സമൂഹത്തിന്റെ സ്‌നേഹവും, സാന്ത്വനവും ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികളെക്കുറിച്ചറിയാം. പൊതുസമൂഹത്തില്‍ ഒറ്റപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് കരുണയുടെ കരം നീട്ടുകയാണ് സാമൂഹ്യനീതി വകുപ്പ്.  ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള  സസ്‌നേഹം, റിഹാബ് എക്‌സ്പ്രസ് പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.  ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് ഒരുക്കിയ സസ്‌നേഹം പ്രോജക്ട് വഴി ഭിന്നശേഷി വിഭാഗക്കാര്‍ ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ സസ്‌നേഹം സ്റ്റാളില്‍ വില്‍ക്കുന്നുണ്ട്.ജില്ലയിലെ ഏഴു …

ഭിന്നശേഷിക്കാര്‍ക്ക് കനിവിന്റെ കൂടാരമൊരുക്കി സാമൂഹ്യനീതി വകുപ്പ് Read More »

മേളയില്‍ തിളങ്ങി അമൃതം പൊടി

തൃശൂര്‍:  പാലിലും മറ്റും കുറുക്കിയ അമൃതം പൊടി കഴിക്കാന്‍ മിക്ക കുട്ടികളും മടിക്കും. അമൃതം പൊടി ഉപയോഗിച്ച് അട, വട്ടേപ്പം, കേസരി തുടങ്ങിയ വിവിധ രുചികളിലുള്ള പലയിനം വിഭവങ്ങളുണ്ടാക്കിയാല്‍ കുട്ടികള്‍ പുഷ്പം പോലെ അകത്താക്കും.  ഇതൊക്കെ അങ്കണവാടി ടീച്ചറുമാരുടെയും, അമ്മമാരുടെയും കണ്ടെത്തലുകളാണ്. എന്റെ കേരളം മേളയിലെ വനിതാശിശു വികസന വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ അമൃതം പൊടിയുടെ മേന്മയറിയാം. അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരും ചേര്‍ന്നുണ്ടാക്കിയ അമൃതം പൊടി ഉപയോഗിച്ചുള്ള മധുരതരവും, രുചിപ്രദവുമായ വിഭവങ്ങളും ഇവിടെയുണ്ട്. പോഷകഗുണം കൊണ്ട് സമ്പന്നമായ …

മേളയില്‍ തിളങ്ങി അമൃതം പൊടി Read More »