Newsskerala

പിഎസ്‌സി പരീക്ഷയിലും അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം: എക്കണോമിക്‌സ് ആന്റ്  സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍ ‘ബി’ ഉത്തരമായി വരുന്ന രീതിയില്‍, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയുടെ വിജ്ഞാപനം വന്ന നാള്‍ മുതല്‍ പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് അടിമുടി വീഴ്ചകളായിരുന്നു. 2025 ഒക്ടോബര്‍ 30നാണ് വിജ്ഞാപനം വന്നത്. 2026 മാര്‍ച്ച് 24ന് പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചു. മുന്‍തവണകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊമേഴ്‌സ് ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്കും പരീക്ഷ എഴുതാമായിരുന്നു. പക്ഷേ കോമേഴ്‌സ് ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരാതി നല്‍കിയെങ്കിലും ഫലം കാണാതെ വന്നതോടെ, കൊമേഴ്‌സ് പശ്ചാത്തലം ഉള്ള പലരും പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയുമില്ല. കണ്‍ഫര്‍മേഷന്‍ വിന്‍ഡോ അടച്ചതിനുശേഷം, പരീക്ഷയ്ക്ക് കഷ്ടിച്ച് രണ്ടുമാസം മാത്രം ശേഷിക്കെ കൊമേഴ്‌സ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പിഎസ്‌സി പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *