പാലക്കാട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം. വനിത പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
മണ്ണാര്‍ക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. പ്രതികളുടെ ആക്രമണത്തില്‍ ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.
ജിജീഷും സംഘവുമെത്തിയ കാര്‍ തടഞ്ഞ പോലീസ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.








