നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? സ്കോളിയോസിസിന്റെ സാധ്യതകൾ തള്ളിക്കളയല്ലേ!
- സ്കോളിയോ സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പിന് ജൂലൈ ആറ് വരെ രജിസ്റ്റർ ചെയ്യാം
കോഴിക്കോട്: ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാകുക.
കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും, നട്ടെല്ലിനെ ബാധിക്കുന്നതും ഭാവിയിൽ മറ്റനേകം രോഗങ്ങൾക്ക് കാരണമാകുന്നതുമായ സ്കോളിയോസിസ് രോഗം, ആരംഭദശയിൽ ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികൾ സൂചിപ്പിക്കുന്നുണ്ടെങ്കിൽ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.
ചെറിയ വളവുകള്‍ക്ക് ഫിസിയോതെറാപ്പി ഒബ്‌സര്‍വ്വേഷന്‍ & ബെല്‍റ്റ് ചികിത്സ വേണ്ടി വരും. വളരെ വലിയ വളവുള്ളവര്‍ക്ക് സ്‌കോളിയോസിസ് ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുകയാണെങ്കിൽ ‘കൂടെ 2023’ പദ്ധതി പ്രകാരം 18 വയസിൽ താഴെയുള്ള നിർദ്ധനകുടുംബങ്ങളിലെ കുട്ടികൾക്ക് പൂർണ്ണ സൗജന്യമായും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കു സൗജന്യ നിരക്കിലും ലഭ്യമാക്കുന്നതിന് സാധിക്കും.
ക്യാമ്പിൽ ഉത്തരകേരളത്തിലെ ഏറ്റവും മികച്ച ന്യൂറോ സ്പൈൻ സർജൻമാരുടെ സേവനം ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിളിക്കേണ്ട നമ്പർ 9562440088, 7591968000.