Newsskerala

സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് ഹൈക്കോടതി തള്ളി; എഡിജിപി ശ്രീജിത്തിന് തിരിച്ചടി

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തില്‍ എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടി. ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ജസ്റ്റീസ് ബദറുദ്ദിന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ശ്രീജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും ഒരുമിച്ച് ഇരുത്തി കേട്ടത് ശരിയായ നടപടിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ആരോപണ വിധേയന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ പരാതിക്കാരന് സ്വതന്ത്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *