Newsskerala

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം;  ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിന്‍, തിരുവമ്പാടി ദേവസ്വം എന്നീ ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂണ്‍ 16ന് മുന്‍പ്  വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേ താണ് നടപടി.

തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്ക നിര്‍മാണശാലയില്‍ ഏപ്രില്‍ 21നാണ് വന്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 17 പേരാണ് മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *