Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആർഎസ്‌പി നേതാവ് ടി.ജെ ചന്ദ്രചൂഡൻ ഇനി ഓർമ്മ 

കൊച്ചി: മുതിർന്ന ആർഎസ്‌പി നേതാവ് പ്രൊഫ. ടി.ജെ ചന്ദ്രചൂഡൻ (83) വിടവാങ്ങി. ഏറെ നാളുകളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലുള്ള ഒരു മകൾ എത്തിയശേഷം മറ്റന്നാൾ തിരുവനന്തപുരത്ത് സംസ്കാരം നടക്കും. ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.  1940 ഏപ്രിൽ 20ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ബിഎ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി.

ആർഎസ്‌പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർഎസ്‌പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി. 2018 വരെ പദവിയിൽ തുടർന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

Leave a Comment

Your email address will not be published. Required fields are marked *