Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ .

സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. നിധി കമ്പനികളുടെ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു  സംസാരിക്കുകയായിരുന്നു മന്ത്രി. 

സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്കും തിരിമറികൾക്കും അടുത്തിടെ കേരളത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. സാധാരണക്കാരായ പാവപ്പെട്ടവരുടെ പേരിൽ അവർ അറിയാതെ നേതൃത്വത്തിലുള്ള ചിലർ വൻ തുക വായ്പയെടുത്ത്  നിരവധി ആളുകൾ കട കെണിയിലാകുന്ന പ്രവണത വർദ്ധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ മൂലം വിശ്വാസ്യത നഷ്ടപ്പെട്ട സഹകരണ പ്രസ്താനങ്ങളിലേക്കു പുതു തലമുറയിലെ ചെറുപ്പക്കാർ കടന്നു വരാൻ മടിക്കുന്നു. ഈ സാഹചര്യത്തിലാണ് സാധാരണക്കാരുടെ പ്രസ്താനമായ സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ ചില ഗുണകരമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മുന്നോട്ടു വന്നത്.. ഇത് ഒരിക്കലും ഫെഡറലിസത്തിനു എതിരല്ല. സാധാരണക്കാരെ ബാങ്കിംഗ് മേഖലയിലേക്കു അടുപ്പിക്കുന്നതിൽ നിധി കമ്പനികൾപോലെയുള്ള ഇടത്തരം സാമ്പത്തിക സ്ഥാപനങ്ങൾ  വലിയ പങ്കുവഹിക്കുന്നുണ്ട്. ഡിജിറ്റലയ്സേഷൻ പോലുള്ള കാലാനുസൃത മാറ്റങ്ങൾ ഇവയുടെ പ്രവർത്തനങ്ങളിൽ നടപ്പിലാക്കുന്നത്  ജനങ്ങളുടേയും സർക്കാർ വകുപ്പുകളുടേയും വിശ്വാസമാർജിക്കുന്നതിന് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.എ സംസ്ഥാന പ്രസിഡൻ്റ് ഡേവീസ്  എ. പാലത്തിങ്കൽ അദ്ധ്യക്ഷനായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി സലീഷ് എ.എ , ട്രഷറർ ഡോ. ജോജു എം.ജെ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറിമാരായ സുരേഷ് എം , ബിനീഷ് ജോസഫ്, ജനറൽ കൺവീനർ ജോസഫ് ഇ. എ , സോണൽ പ്രസിഡൻ്റുമാരായ മോഹൻ എം വി (എറണാകുളം) , ഹേമചന്ദ്രൻ നായർ ( തിരുവനന്തപുരം) , നിധീഷ് പി.സി ( മലബാർ ), സേതു അടൂർ ( കോട്ടയം), സുബ്രമണ്യൻ പി.ആർ (തൃശൂർ – പാലക്കാട്) ,  സംസ്ഥാന കോഡിനേറ്റർ ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്നു വിവിധ വിഷയങ്ങളിൽ ചർച്ച ക്ലാസുകൾ നടന്നു.

Leave a Comment

Your email address will not be published. Required fields are marked *