Newsskerala

പടിഞ്ഞാറെച്ചിറ  മലിനമയം

തൃശൂര്‍: മലിനമായതില്‍ മനംനൊന്ത് സമീപവാസികള്‍   പാവനമായ പടിഞ്ഞാറെച്ചിറ ശുചീകരിച്ചപ്പോള്‍ കിട്ടിയത് നൂറിലധികം ചാക്ക് മദ്യക്കുപ്പികള്‍. ഒന്നരലക്ഷത്തോളം രൂപ ചിലവിട്ടാണ്  പരിസരത്തെ താമസക്കാര്‍ ചേര്‍ന്ന് ചിറ വൃത്തിയാക്കിയത്.രണ്ട് ഏക്കറോളം വിസ്തൃതിയുള്ള,നാല് നൂറ്റാണ്ടോളം പഴക്കമുള്ള  ചിറ മുഴുവനായി വൃത്തിയാക്കാന്‍ ലക്ഷങ്ങള്‍ ചിലവിടണം. ചെരിപ്പുകളും, വസ്ത്രങ്ങളും, പേഴ്‌സുകളുമടക്കം വന്‍ മാലിന്യ ശേഖരമാണ് തീര്‍ത്ഥക്കുളമായി അറിയപ്പെടുന്ന ചിറയില്‍ നിന്ന് കിട്ടിയത്. ശുചീകരിച്ച് ദിവസങ്ങള്‍ക്കകം തന്നെ പടിഞ്ഞാറെച്ചിറയില്‍ വീണ്ടും മാലിന്യം അടിഞ്ഞുകൂടി. മൂന്ന് മാസം മുന്‍പ് ചിറയില്‍ അജ്ഞാത ജഡവും പൊങ്ങി. പ്രവര്‍ത്തനം മാറ്റിയതോടെ കാടുപിടിച്ച് ജീര്‍ണാവസ്ഥയിലായ കോര്‍പറേഷന്റെ ഭക്ഷ്യസുരക്ഷാ ഓഫീസ് കെട്ടിടം കേന്ദ്രീകരിച്ച് ലഹരിമാഫിയയുടെയും  സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടമാണ്. പുറമ്പോക്കില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ നിന്നും, ബാറില്‍ നിന്നും മാലിന്യം തള്ളുന്നതായി സമീപവാസികള്‍ മുഖ്യമന്ത്രിക്കും മേയര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ടാങ്കര്‍ ലോറികളില്‍ നിന്ന് റോഡരികിലെ ചാലിലേക്ക് തള്ളുന്ന സെപ്്റ്റിക് ടാങ്ക് മാലിന്യവും ചിറയെ മലിനമാക്കുന്നു. തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെയും, അയ്യന്തോള്‍ ഭഗവതിയുടെയും ആറാട്ട് നടക്കുന്നത് പടിഞ്ഞാറെച്ചിറയിലാണ്. ബ്രഹ്്മസ്വം മഠവും, സ്വാമിയാര്‍ മഠങ്ങളായ തെക്കേ മഠവും, നടുവില്‍ മഠവും ചിറയുടെ കരയിലാണ്. മഠങ്ങളിലെ വൈദിക വിദ്യാര്‍ത്ഥികളും,സ്വാമിയാര്‍മാരും, ആചാര്യന്‍മാരുമെല്ലാം കുളിച്ച് ശുദ്ധിവരുത്തുന്നതും പടിഞ്ഞാറെച്ചിറയിലാണ്.നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ പടിഞ്ഞാറെച്ചിറയ്ക്ക് ചുറ്റും സംരക്ഷണഭിത്തി സംരക്ഷിക്കണം. ചിറയ്ക്ക് ചുറ്റുമുള്ള റോഡില്‍ ഹൈ മാസ്റ്റ് അടക്കം കൂടുതല്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണം.

എം.ജി.റോഡില്‍ നിന്ന് റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള എളുപ്പമാര്‍ഗമായ പടിഞ്ഞാറെച്ചിറ റോഡിന്റെ നവീകരണത്തിന് കോര്‍പറേഷന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. തൃശൂര്‍ കോര്‍പറേഷന്‍ തേക്കിന്‍കാട് ഡിവിഷന് കീഴിലാണ് പടിഞ്ഞാറെച്ചിറ.   സാംസ്‌കാരിക നഗരമായി അറിയപ്പെടുന്ന തൃശൂരിന്് ഫൈവ് സ്റ്റാര്‍ പദവി അലങ്കാരമാകുമ്പോള്‍ പാവനമായ പൈതൃകകേന്ദ്രമായി സംരക്ഷിക്കേണ്ട പടിഞ്ഞാറെച്ചിറ അലങ്കോലമായ നിലയിലാണ്

Leave a Comment

Your email address will not be published. Required fields are marked *