കാരക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. 1500 പേര്‍ക്കു പരിക്കേറ്റു. തലസ്ഥാനമായ കാരക്കാസിലടക്കം വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണു ഭൂകമ്പം നാശം വിതച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. 38 സെക്കന്‍ഡിനകം 7.5 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പമുണ്ടായി. ഇതിനുശേഷം 30 തുടര്‍ചലനങ്ങളുണ്ടായി.
കരീബിയന്‍ തീരനഗരമായ മെറോണിനു പടിഞ്ഞാറ് ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. മെറോണ്‍ നഗരത്തിന് 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍. മരണസംഖ്യ 10,000 മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ആശങ്ക അറിയിച്ചിരുന്നു.














