Newsskerala

തൂങ്ങിമരിക്കാന്‍ ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര ജയിലില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഫാനെ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചു.
ഒരു സെല്ലില്‍ ഒറ്റയ്ക്കായിരുന്നു കിടന്നത്. ടിവി കാണിക്കാനായി പുറത്തിറക്കി. തുടര്‍ന്നാണ് സംഭവം. ജയില്‍ ഉദ്യോഗസ്ഥന്‍ മാറിയ സമയത്താണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ശുചിമുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
 ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.ഇതിനിടെയാണ്
വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് അഫാനെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *