Newsskerala

രാഷ്ട്രീയത്തിലേക്കില്ല, സിനിമാഭിനയം തുടരും; ഐ.എം വിജയന്‍

തൃശൂര്‍: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിട്ടയര്‍മെന്റിന് ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്നും, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും പത്മശ്രീ പുരസ്‌കാര ജേതാവായ ഐ.എം.വിജയന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഐ.എം.വിജയന്‍. പത്മശ്രീ കിട്ടാന്‍ വൈകിയെന്ന് കരുതുന്നില്ല. റിട്ടയര്‍മെന്റ് അടുത്തിരിക്കെ പത്മശ്രീ പുരസ്‌കാരം കിട്ടിയത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാലൂരിലെ  സ്‌പോര്‍ട്ട്‌സ് സമുച്ചയത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ അതൃപ്തിയുണ്ട്. സ്റ്റേഡിയം തന്റെ പേരിലാണെങ്കിലും, നിര്‍മ്മിക്കുന്നത് സര്‍ക്കാരാണെന്നും വിജയന്‍ പറഞ്ഞു. നിര്‍മ്മാണം വൈകുന്നതിന്റെ കാരണം സര്‍ക്കാരിനോടാണ് ചോദിക്കേണ്ടത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ രാജ്യത്ത് ഫുട്്‌ബോളിന് ഉണര്‍വും പ്രചാരവും കൂടിയിട്ടുണ്ടെന്നും വിജയന്‍ പറഞ്ഞു. റിട്ടയര്‍മെന്റിന് ശേഷം ഫുട്‌ബോള്‍ പരിശീലനരംഗത്ത് സജീവമാകുമെന്നും വിജയന്‍ പറഞ്ഞു. ഭാര്യ രാജിയുമൊന്നിച്ചായിരുന്നു വിജയന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. പ്രസ് ക്ലബ് പ്രസിഡണ്ട് എം.ബി.ബാബു അധ്യക്ഷനായി.  സെക്രട്ടറി രഞ്ജിത് ബാലന്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *