Newsskerala

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് പടരുന്നു

ന്യൂഡല്‍ഹി: സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് പടരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട
സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇന്ത്യയിലെ കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തല്‍.

പുതിയ ഒമിക്റോണ്‍ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളില്‍ 13.66 ശതമാനം വര്‍ധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല

Leave a Comment

Your email address will not be published. Required fields are marked *