പട്ടാമ്പി: പാലക്കാട് തൃത്താലയില്‍ ക്ലാസ് റൂമില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 11നാണ് സംഭവം. ഒമ്പതാംക്ലാസുകാരനാണ് സഹപാഠിയുടെ വെടിയേറ്റത്. തോളിനു വെടിയേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. നാടന്‍ തോക്കാണെന്നാണ് നിഗമനം. കൊടുമുണ്ട സ്വദേശിയായ വിദ്യാര്‍ഥിയാണ് തോക്ക് കൊണ്ടുവന്നത്. അഞ്ചുമൂല സ്വദേശിയായ സഹപാഠിക്കു നേരെ മൂന്നു തവണ വെടിയുതിര്‍ത്തതായാണ് വിവരം.
ആദ്യ വെടിതറയിലും രണ്ടാമത്തേത് വിദ്യാര്‍ഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയുണ്ടയാണ് സഹപാഠിയുടെ തോളില്‍ കൊണ്ടത്.







