ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ നിരോധനാജ്ഞ. പഞ്ചായത്തിലെ 1,2,9,10,11,12 വാര്‍ഡുകളില്‍ ബുധനാഴ്ച നിരോധനജ്ഞ പുറപ്പെടുവിച്ചത്. നാളെ മുതല്‍ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോണ്‍ പറത്തുന്നതിനും വിലക്കുണ്ട്. ഇടുക്കി ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.







