Newsskerala

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോപികണ്ണന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു. 45 വയസ്സ്് പ്രായമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ള ആനയോട്ടത്തില്‍ ഒന്‍പത് തവണ ജേതാവായിരുന്നു ഗോപി കണ്ണന്‍.
ഇന്ന് വെളുപ്പിന് നാല് മണിയോടെ പുന്നത്തൂര്‍ക്കോട്ടയിലെ  കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നീരില്‍ കെട്ടിയിരുന്ന കൊമ്പന്‍ കഴിഞ്ഞ ദിവസം തീറ്റയെടുക്കാന്‍ മടി കാണിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *