തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ ഒളരിയില്‍ ബിജെപിക്കാര്‍ ഈസ്റ്റര്‍-വിഷുക്കിറ്റുകള്‍ വിതരണം ചെയ്തതായി പരാതി. വോട്ടിനായി 900 രൂപയുടെ 48 കിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് വിവരം. കിറ്റുകള്‍ വിതരണം ചെയ്ത ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റ്് പോലീസ് എത്തി അടപ്പിച്ചു.
ഇടത് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന് ഇടതുപക്ഷം ആരോപിച്ചു. വിഷു പ്രമാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ അരിയും പലവെഞ്ജനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി. പൊലീസ് വിഷയം അന്വേഷിക്കും. റിട്ടേണിംഗ് ഓഫീസര്‍ക്കടക്കം പരാതി നല്‍കും. തൃശൂര്‍ മണ്ഡലത്തില്‍ പത്മജാ വേണുഗോപാലാണ് ബിജെപി ്സ്ഥാനാര്‍ത്ഥി.







