Newsskerala

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം

ഇസ്ലാമാബാദ്:  പശ്ചിമേഷന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍  നടത്തിയ വെടിനിര്‍ത്തലിനുള്ള  അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. അമേരിക്കയുടെ നിബന്ധനകള്‍ പലതും അംഗീകരിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും വാന്‍സ് പറയുന്നു.

കരാറിലെത്താന്‍ ആകാത്തത് ഇറാനും അമേരിക്കയ്ക്കും മോശം വാര്‍ത്തയാണെന്നും വാന്‍സ്. മണിക്കൂറായി ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണെന്നും പാകിസ്താന്റെ മധ്യസ്ഥതയ്ക്ക് നന്ദി പറയുന്നുവെന്നും വാന്‍സ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ആറോളം തവണ ട്രംപുമായി സംസാരിച്ചുവെന്നും വാന്‍സ് വ്യക്തമാക്കി.

അമേരിക്ക യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നും അടിക്കടി നിലപാട് മാറ്റുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കം നിരവധി തര്‍ക്കവിഷയങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നും ഇറാന്‍ പറയുന്നു.

യുദ്ധം വഴി നേടാന്‍ കഴിയാത്തതെല്ലാം അമേരിക്ക ചര്‍ച്ചകളിലൂടെ ആവശ്യപ്പെടുകയാണെന്നാണ് ഇറാന്റെ പരാതി. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തിലും സമാധാനപരമായ ആണവോര്‍ജത്തിന്റെ കാര്യത്തിലും മറ്റ് വിഷയങ്ങളിലും അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന് ഇറാന്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *