തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റില്‍. ആറ് പ്രതികളെ സിപിഎം പോലീസിന് കൈമാറി. മനോജ്, ജീവന്‍, ശ്രീജിത്ത്,ഷാഹിന്‍ എന്നിവര്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അഭയം തേടുകയായിരുന്നു.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഏഴ് പേര്‍ അറസ്റ്റില്‍














