Newsskerala

ഇഡിയുടെ കാര്‍ തകര്‍ത്ത പ്രതികളെ തിരിച്ചറിഞ്ഞു, പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘര്‍ഷം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരുടെ കാര്‍ അടിച്ചു തകര്‍ത്ത സിപിഎം പ്രവര്‍ത്തകരെ  തേടി പോലീസ് പാളയം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെത്തി.
പോലീസിനെ മുന്‍മന്ത്രി വി.ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി, ആദര്‍ശ്, പാളയം സന്തോഷ് എന്നിവരടക്കം പത്ത് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇവരുടെ ഫോട്ടോ സിപിഎം നേതാക്കള്‍ക്ക് പോലീസ് കൈമാറി. പ്രതികളില്‍ പലരും പാര്‍ട്ടി ഓഫീസിലുണ്ടെന്ന്് പോലീസ് അറിയിച്ചു.  പോലീസ് പാര്‍ട്ടി ഓഫീസിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന്്് സിപിഎം നേതാക്കള്‍ അറിയിച്ചു. എട്ട് മണിക്കൂര്‍ നീണ്ടു നിന്ന ഇഡി പരിശോധന പൂര്‍ത്തിയായി. 

Leave a Comment

Your email address will not be published. Required fields are marked *