പാലക്കാട്: വടക്കഞ്ചേരിയില്‍ ലക്ഷങ്ങള്‍ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയില്‍. 46 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായത്. കോട്ടയം പൊന്‍കുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുല്‍ സുനീര്‍ (29) എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇന്ന്് രാവിലെ 9 മണിയോടെ പന്നിയങ്കര ടോള്‍ പ്ലാസ്സക്ക് സമീപമാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ഇരുവരും രണ്ട് ട്രാവല്‍ ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസ്സില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടയാണ് ഇവര്‍ പിടിയിലായത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം 45.253ഗ്രാം എം ഡി എം എ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.















