തൃശൂര്‍: സ്ത്രീകള്‍ക്കായി കെഎസ്്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര തുടങ്ങിയതോടെ തൃശൂരില്‍ സ്വകാര്യബസുകള്‍ പലതും സര്‍വീസ് നിര്‍ത്തുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ബസ് സര്‍വീസ് നിര്‍ത്തി. ഡിസിസി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ നാലു ബസ് സര്‍വീസുകളാണ് നിര്‍ത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്ത്രീകളുടെ സൗജന്യ യാത്രയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്റെ അഭിപ്രായം. 50 ശതമാനം നികുതിയിളവ് കൊണ്ടുമാത്രം കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ പല റൂട്ടുകളിലും സ്വകാര്യ ബസ്സുടമകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറാത്തതിനാല്‍ വന്‍ വരുമാനം നഷ്ടം ഉണ്ടായെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്.
തൃശൂരില്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു
















