Newsskerala

വി.ഡി.സതീശനെതിരായ വ്യാജ വിവാഹ ആരോപണം; കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വ്യാജ വിവാഹ ആരോപണത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്റെ  വെളിപ്പെടുത്തലിന്റെ  അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

കര്‍ണാടകയിലെ ബൈന്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്തതായുള്ള രേഖകളുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചിരുന്നു എന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ  വെളിപ്പെടുത്തല്‍. വാര്‍ത്ത നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയതെങ്കിലും രേഖകളുടെ ആധികാരികത ബോധ്യപ്പെടാത്തതിനാല്‍ വാര്‍ത്ത നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *