Newsskerala

ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കായി പ്രതിഷേധം: രാഹുല്‍ഗാന്ധി കസ്റ്റഡിയില്‍

തൃശൂര്‍: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക്് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയെയും, മറ്റ് എംപിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ആകാശവാണി ഭവന് മുന്നില്‍ മണിക്കൂറുകളോളം രാഹുല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ മാസം 15ന് കാണാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *