തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തകര്‍ത്ത് സിപിഎം പ്രവര്‍ത്തകര്‍. ഇഷ്ടികയും മറ്റും എറിഞ്ഞ് കാറിന്റെ നാലു വശത്തെയും ഗ്ലാസുകള്‍ പൊട്ടിച്ചു.
അസഭ്യ വര്‍ഷം നടത്തിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. കാറിനുള്ളിലിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.
നേരത്തെ പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടില്‍ റെയ്ഡ് തുടങ്ങിയത് 8.30നാണ്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറില്‍ പറയുന്നു.














